കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കും

August 28, 2013 ദേശീയം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം. 80 വയസ്സ് പിന്നിട്ടവരുടെ പെന്‍ഷനാണ് വര്‍ധിപ്പിക്കുന്നത്. പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കി.

അടിസ്ഥാന പെന്‍ഷനു പുറമെ അധിക പെന്‍ഷന്‍ ലഭിക്കുക 80 വയസ്സു പിന്നിട്ട ജീവനക്കാര്‍ക്കാണ്. ഇതോടെ പെന്‍ഷനില്‍ 20 ശതമാനം വര്‍ധനയുണ്ടാകും. അഞ്ചു വര്‍ഷത്തിനു ശേഷം അധിക പെന്‍ഷന്‍ വീണ്ടും വര്‍ധിക്കും. അതായത് 85 വയസ്സാകുമ്പോള്‍ 30 ശതമാനത്തിന്റെ വര്‍ധനവും 90 വയസ്സാകുമ്പോള്‍ 40 ശതമാനത്തിന്റെ വര്‍ധനയുമുണ്ടാകും. 100 വയസ്സു പിന്നിട്ടവര്‍ക്ക് പെന്‍ഷന്‍ ഇരട്ടിയാവുകയും ചെയ്യും.

പുതിയ ചട്ടം പെന്‍ഷന്‍ കൈപ്പറ്റുന്ന ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കും ബാധകമാണ്. പ്രായം വര്‍ധിക്കുന്തോറും മരുന്നിനും മറ്റുമായി ചെലവ് വര്‍ധിക്കുന്നതു കണക്കിലെടുത്താണ് പെന്‍ഷന്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്ന് പേഴ്‌സനല്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം