ജയിലുകളില്‍ സിസിടിവി സ്ഥാപിക്കണം: ഹൈക്കോടതി

August 28, 2013 കേരളം

കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരേയും ജീവനക്കാരേയും നിരീക്ഷിക്കുന്ന തരത്തില്‍ സിസിടിവി സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ മുഖ്യപരിഗണന നല്കണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടു. ജയിലുകളിലെ ബാരക്കുകളിലും സന്ദര്‍ശക മുറികളിലും ജയില്‍ ജീവനക്കാരുടെ മുറികളിലും കാമറ സ്ഥാപിക്കുന്നതു സംബന്ധിച്ച് സ്റ്റേറ്റ് പോലീസ് എജിപി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റീസ് ബി. കെമാല്‍പാഷയുടെ ഉത്തരവ്. സിസിടിവിയിലെ ദൃശ്യങ്ങള്‍ ജയില്‍ സൂപ്രണ്ടിന് ഓഫിസിലിരുന്ന് നിരീക്ഷിക്കാനാവുമെന്നു കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചത് കോടതി രേഖപ്പെടുത്തി.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്ന് രണ്ടുമാസത്തിനകം അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി. രണ്ടുമാസത്തിനു ശേഷം കേസ് വീണ്ടും പരിഗണിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം