ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യക്ക് ആയിരങ്ങള്‍ പങ്കെടുത്തു

August 29, 2013 കേരളം

ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ശ്രീകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇന്നലെ വള്ളസദ്യ നടന്നത്. ആറന്മുളയിലെ പള്ളിയോട കരക്കാര്‍ക്കുള്ള വഴിപാടു സദ്യയും സമൂഹസദ്യയും ഇതിന്റെ ഭാഗമായി നടന്നു.

പള്ളിയോടങ്ങളില്‍ ക്ഷേത്രക്കടവിലെത്തിയ കരക്കാരെ ആചാരപരമായി സ്വീകരിച്ചശേഷം സ്വാമി സന്ദീപാനന്ദഗിരി ഭദ്രദീപം കൊളുത്തിയതോടെയാണ് വള്ളസദ്യയ്ക്കു തുടക്കംകുറിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം