മാവേലിക്കര ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

August 29, 2013 കേരളം

മാവേലിക്കര:  മാവേലിക്കര ഉമ്പര്‍നാട് ഇരട്ടകൊലപാതകക്കേസ്സിലെ പ്രതി ഉമ്പര്‍നാട് വലിയവിളയില്‍ സന്തോഷ്‌കുമാ(35)റിന് വധശിക്ഷ.   മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

ഉമ്പര്‍നാട് സുരേഷ് ഭവനില്‍ സുരേഷ്(34), ബന്ധു മുതുകുളം വടക്ക് പ്രസന്ന ഭവനത്തില്‍ പ്രസന്നന്‍ (33) എന്നിവരാണ് 2006 ജൂണ്‍ 24ന് രാത്രിയിയില്‍ സന്തോഷ്‌കുമാറിന്റെ കുത്തേറ്റ് മരിച്ചത്. സുരേഷിന്‍റെ കടയില്‍നിന്ന് പ്രതി സിഗരറ്റ് കടംവാങ്ങിയതിനെച്ചൊല്ലിയുണ്ടായ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം