ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസിന്‍ ഭട്കല്‍ പിടിയില്‍

August 29, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്റെ സ്ഥാപക നേതാവ് യാസിന്‍ ഭട്കല്‍ ബുധനാഴ്ച രാത്രി  ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ പിടിയിലായി.  അറസ്റ്റ് വിവരം ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പാര്‍ലമെന്റിനെ അറിയിച്ചു. സൂറത്ത്, അഹമ്മദാബാദ്, ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടന കേസുകളിലെ പ്രതിയാണ് ഭട്കല്‍

കര്‍ണാടക സ്വദേശിയും  മുപ്പത്തിയൊന്നുകാരനുമായ യാസിന്‍ ഭട്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയും കര്‍ണാടകത്തിലെ ഭട്കല്‍ സ്വദേശിയുമാണ്. അഹമദ് സരാര്‍സിദ്ധിബാപ്പ എന്നാണ് ഭട്കലിന്റെ യഥാര്‍ത്ഥ പേര്. ഇയാളുടെ സഹോദരന്മാരായ റിയാസും ഇഖ്ബാലും ഇന്ത്യന്‍ മുജാഹിദ്ദീന്റെ സഹസ്ഥാപകരാണ്. 2008ല്‍ ഇവര്‍ പാകിസ്താനിലേക്ക് കടന്ന ശേഷമാണ് യാസിന്‍ ഭട്കല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്.  രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ഇന്ത്യന്‍ മുജാഹിദ്ദീനിലേക്ക് ഇയാള്‍ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതായും തെളിഞ്ഞിട്ടുണ്ട്.

ജര്‍മന്‍ ബേക്കറി സ്‌ഫോടനം, ബാംഗ്ലൂരിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പുറത്തുനടന്ന സ്‌ഫോടനം എന്നിവയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും യാസീന്‍ ഭട്കലാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍