അനധികൃത പരസ്യബോര്‍ഡ് നീക്കം ചെയ്യണം

August 29, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നാഷണല്‍ ഹൈവേ 66 (പഴയ നമ്പര്‍ 17) നാഷണല്‍ ഹൈവേ 766 (പഴയ നമ്പര്‍ 212) എന്നിവയിലെ കോഴിക്കോട്, വയനാട് ജില്ലകളില്‍ വരുന്ന ഭാഗങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍, പെട്ടിക്കടകള്‍, റോഡില്‍ കൂട്ടിയിട്ടിരിക്കുന്ന മരത്തടികള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, മറ്റു തടസ്സങ്ങള്‍ എന്നിവ സെപ്തംബര്‍ 24 നകം എടുത്തുമാറ്റണമെന്ന് ഹൈക്കോടതി ഉത്തരവ് സൂചിപ്പിച്ച് ദേശീയപാതാ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നിര്‍ദ്ദേശം പാലിക്കുന്നില്ലെങ്കില്‍ ഇത്തരത്തിലുള്ള തടസ്സങ്ങള്‍ മറ്റൊരറിയിപ്പു കൂടാതെ എടുത്തുമാറ്റുമെന്നും ഉത്തരവാദികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. സംസ്ഥാനത്തെ റോഡുകളിലെ അനധികൃത പരസ്യബോര്‍ഡുകളും മറ്റു തടസ്സങ്ങളും എടുത്തുമാറ്റണമെന്ന് ഹൈക്കോടതി ഫെബ്രുവരി 21 ലെ ഡബ്ല്യു.പി.സി. 27011/12 നമ്പര്‍ ഉത്തരവിലൂടെ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍