കാവുകളുടെ സംരക്ഷണത്തിന് ധസഹായം

August 29, 2013 മറ്റുവാര്‍ത്തകള്‍

തൃശൂര്‍: വനം-വന്യജീവി വകുപ്പിന്റെ കാവുകളുടെ സംരക്ഷണത്തിനായുള്ള പദ്ധതിക്കു കീഴില്‍ ധസഹായത്തിന് അപേക്ഷിക്കാം. വ്യക്തികള്‍, ദേവസ്വം, ട്രസ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെയാണ് സഹായം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം അസിസ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ്, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, തൃശൂര്‍-20 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 15 നകം അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0487-2320609 എന്ന നമ്പറില്‍ ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍