കശുവണ്ടി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ വിതരണം ആഗസ്റ്റ് 30 മുതല്‍

August 30, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ക്ഷേമനിധി അംഗങ്ങളായി വിരമിച്ച (റഗുലര്‍ സ്‌കീം) 52586 പെന്‍ഷണര്‍മാര്‍ക്കും ക്ഷേമപദ്ധതി നിലവില്‍ വരുന്നതിന് മുമ്പ് (1998 ന്) വിരമിച്ച 7135 പെന്‍ഷണര്‍മാര്‍ ഉള്‍പ്പെടെ 59721 പെന്‍ഷണര്‍മാര്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പെന്‍ഷന്‍ ആഗസ്റ്റ് 30 മുതല്‍ വിതരണം നടത്തും. 16 കോടിയോളം രൂപയാണ് പെന്‍ഷന്‍ വിതരണത്തിനായി ചെലവഴിക്കുക.2013 ജനുവരി  മുതല്‍ ജൂണ്‍ വരെയുള്ള പെന്‍ഷനാണ് വിതരണം ചെയ്യുക. പെന്‍ഷണര്‍മാര്‍ ബന്ധപ്പെട്ട പെന്‍ഷന്‍ വിതരണകേന്ദ്രങ്ങളില്‍ നിശ്ചിത ദിവസം ഹാജരായി തുക കൈപ്പറ്റേണ്ടതാണെന്ന് ചീഫ് എക്‌സിക്യുട്ടീവ് അറിയിച്ചു.

ക്ഷേമനിധി അംഗങ്ങളായി വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ (റഗുലര്‍ സ്‌കീം) വിതരണ കേന്ദ്രങ്ങളും തീയതിയും എന്ന ക്രമത്തില്‍. ജി.പി.എന്‍.ആയൂര്‍, സഫയര്‍ കാഷ്യു കല്ലമ്പലം, കെ.എസ്.സി.ഡി.സി., ഭരണിക്കാവ് ജി.പി.എന്‍.കിഴക്കേത്തെരുവ്- ആഗസ്റ്റ് 30, സതേണ്‍ മൈനാഗപ്പള്ളി കാപെക്‌സ്, ചെങ്ങമനാട് കെ.എസ്.സി.ഡി.സി, അയത്തില്‍ കാപെക്‌സ്, ചാത്തിനാംകുളം- ആഗസ്റ്റ് 31, കേശവാകാഷ്യൂ, അവണ്ണൂര്‍, കെ.എസ്.സി.ഡി.സി., കിളിമാനൂര്‍, ചീഫ് ഓഫീസ്, കൊല്ലം ശാസ്താ, ഏനാത്ത്- സെപ്തംബര്‍ രണ്ട്, ശ്രീലക്ഷ്മി കാഷ്യൂ കുന്നിക്കോട്, ഇന്‍സ്‌പെക്ടര്‍ ഓഫീസ്, എഴുകോണ്‍ ക്വയിലോണ്‍ എക്‌സ്‌പോര്‍ട്ടിംഗ് എന്റര്‍പ്രൈസസ്, പാരിപ്പള്ളി, കെ.എന്‍.എഫ്, കടമ്പനാട്, കെ.എസ്.സി.ഡി.സി, കുന്നത്തൂര്- സെപ്തംബര്‍ മൂന്ന്, കാപെക്‌സ്, പെരുമ്പുഴ, കെ.എസ്.സി.ഡി.സി, പരുത്തുംപാറ, കെ.എസ്.സി.ഡി.സി, ചാത്തന്നൂര്‍, കെ.എസ്.സി.ഡി.സി, നൂറനാട് – സെപ്തംബര്‍ നാല്, കെ.എസ്.സി.ഡി.സി, കരിമുളയ്ക്കല്‍, സെന്റ്‌മേരീസ് (റഹ്മത്ത് കാഷ്യു), മൈലം, കാപെക്‌സ്, ഇരവിപുരം, കെ.എസ്.സി.ഡി.സി., ഇളമ്പള്ളൂര്‍- സെപ്തംബര്‍ അഞ്ച്, കെ.എസ്.സി.ഡി.സി., നെടുമ്പായിക്കുളം, കെ.എസ്.സി.ഡി.സി., ചിറ്റുമല, മലബാര്‍ കാഷ്യൂ, ഡീസന്റ് ജംഗ്ഷന്‍, മുഖത്തല, കെ.എസ്.സി.ഡി.സി, കൃഷ്ണപുരം, കെ.എസ്.സി.ഡി.സി., കണ്ണനല്ലൂര്‍- സെപ്തംബര്‍ ആറ്, ജെ.എസ്.കാഷ്യൂ, കുണ്ടറ, കരുണാ കാഷ്യൂ, അമ്പലത്തുംകാല, ജയശ്രീ കാഷ്യൂ, പൂയപ്പള്ളി, അല്‍സെയ്ത് സ്‌കൂള്‍ പുത്തന്‍തെരുവ് – സെപ്തംബര്‍ ഏഴ്, സെന്റ്‌മേരീസ് പുത്തൂര്‍, കെ.എസ്.സി.ഡി.സി. പുത്തൂര്‍, കെ.എസ്.സി.ഡി.സി. കല്ലുംതാഴം- സെപ്തംബര്‍ ഒമ്പത്, കെ.എസ്.സി.ഡി.സി., മേക്കോണ്‍ സതേണ്‍ കാഷ്യൂ കരിക്കോട് കെ.എസ്.സി.ഡി.സി. കൊട്ടിയം- സെപ്തംബര്‍ 10, സണ്‍കാഷ്യൂ പഴകുറ്റി നെടുമങ്ങാട്- സെപ്തംബര്‍ 11.

ക്ഷേമപദ്ധതി നിലവില്‍ വരുന്നത് മുമ്പ് (1988 ന്) വിരമിച്ച കശുവണ്ടി തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ വിതരണ കേന്ദ്രങ്ങളും തീയതിയും. കെ.എസ്.സി.ഡി.സി., കൃഷ്ണപുരം- സെപ്തംബര്‍ ഒമ്പത്, കെ.എസ്.സി.ഡി.സി., ഭരണിക്കാവ്- സെപ്തംബര്‍ 10, ജി.പി.എന്‍, ആയൂര്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസ്, എഴുകോണ്‍ സണ്‍കാഷ്യൂ പഴകുറ്റി, നെടുമങ്ങാട് ക്യൂ.ഇ.ഇ.പാരിപ്പള്ളി കെ.എസ്.സി.ഡി.സി, ചാത്തന്നൂര്‍- സെപ്തംബര്‍ 11, കെ.എസ്.സി.ഡി.സി. ഇളമ്പള്ളൂര്‍ കേശവാ കാഷ്യൂ അവണ്ണൂര്‍ കാപെക്‌സ്, ഇരവിപുരം കെ.എസ്.സി.ഡി.സി. കൊട്ടിയം കെ.എസ്.സി.ഡി.സി. അയത്തില്‍ -സെപ്തംബര്‍ 12. വി.എല്‍.സി.

കല്ലുകടവ് ഫാക്ടറിയില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന പെന്‍ഷണര്‍മാര്‍ അല്‍സെയ്ത് സ്‌കൂള്‍, പുത്തന്‍തെരുവില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റേണ്ടതാണെന്നും ചീഫ് എക്‌സിക്യുട്ടീവ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍