സ്വര്‍ണവില വീണ്ടും കുറഞ്ഞു

August 31, 2013 കേരളം

Gold-ornaments5കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 22,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 2,800 രൂപയായി. രൂപയുടെ നില മെച്ചപ്പെട്ടതും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതുമാണ് കേരളത്തില്‍ വില കുറയാന്‍ കാരണം.

വെള്ളിയാഴ്ച ഡോളറിനെതിരെ 65.70 എന്ന മെച്ചപ്പെട്ട നിരക്കില്‍ രൂപ എത്തിയിരുന്നു. വ്യാഴാഴ്ചത്തേക്കാള്‍ 85 പൈസയുടെ നേട്ടമുണ്ടാക്കി രൂപ. ഓഹരി വിപണികളും രണ്ടുദിവസത്തെ കുതിപ്പ് തുടര്‍ന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം