യോഗാഭ്യാസപാഠങ്ങള്‍ – 26

September 1, 2013 സനാതനം

യോഗാചാര്യ എന്‍.വിജയരാഘവന്‍

മണിപൂരകചക്രം

നാഭിക്കുനേരെ പിന്‍വശത്ത് നട്ടെല്ലിലാmanipuraണ് മണിപൂരകചക്രത്തിന്റെ സ്ഥാനം. ശരീരശാസ്ത്രസിദ്ധാന്ത പ്രകാരമുള്ള സോളാര്‍ പ്ലെക്‌സസ്സുമായി ഇത് ബന്ധപ്പെട്ടുകിടക്കുന്നു.

പ്രകാശിതമായതും മഞ്ഞനിറത്തോടു കൂടിയതുമായ പത്ത് ദളങ്ങളാണ് മണിപൂരകചക്രത്തിനുള്ളത്. ഓരോ ദളത്തിലും യഥാക്രമം ഡം, ഢ, ണം, തം, ഥം, ദം, ധം, നം, പം, ഫം എന്നീ അക്ഷരങ്ങളും സങ്കല്പിച്ചിരിക്കുന്നു. പ്രസ്തുതപത്തുദളങ്ങള്‍ക്കുള്‍വശത്തായി തല താഴോട്ട് തിരിഞ്ഞിരിക്കുന്നതും അഗ്നിയെ പ്രതിനിധാനം ചെയ്യുന്നതും ബാലസൂര്യന്റെ പ്രഭയോടുകൂടിയതും ഓരോ വശങ്ങളിലും ഭൂപുരത്തോടു കൂടിയതുമായ ത്രികോണത്തെയും കാണാം.

മണിപൂരകമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ :
ദേവന്‍ – രുദ്രന്‍
ദേവി – ലാകിനി
ബീജമന്ത്രം – രം
തന്മാത്ര – രൂപം
ജ്ഞാനേന്ദ്രിയം – കണ്ണ്
കര്‍മ്മേന്ദ്രിയം – കാല്
ലോകം – സ്വഃ (സ്വര്‍ലോകം)
ഗുണം – രജസ്സ്
തത്വം – അഗ്നി
വായു – സമാനന്‍
കോശം – പ്രാണമയം

 

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം