ഉപതിരഞ്ഞെടുപ്പ് : ഇരുമുന്നണികള്‍ക്കും ഒന്‍പത് സീറ്റ്; ബി.ജെ.പിയ്ക്ക് ഒന്ന്

August 31, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഏല്‍.ഡി.എഫും യു.ഡി.എഫും ഒന്‍പത് സീറ്റിലും ബി.ജെ.പി. ഒരു സീറ്റിലും വിജയിച്ചു. കോട്ടയം വൈക്കം നഗരസഭയിലെ മുനിസിപ്പല്‍ ആഫീസ് വാര്‍ഡില്‍ സി.പി.ഐയിലെ ഡി.ഫിലോമിന 27 ഉം, മലപ്പുറം മഞ്ചേരി നഗരസഭയിലെ ഏലമ്പ്രയില്‍ മുസ്ലീം ലീഗിലെ വി.പി.റഫീഖ് 467 ഉം വോട്ടുകള്‍ക്ക് വിജയിച്ചു. ആലപ്പുഴ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മങ്കൊമ്പ് തെക്കേക്കരയില്‍ സി.പി.ഐ.എമ്മിലെ എസ്.മായാദേവി 369 ഉം മലപ്പുറം അരീക്കോട് ബ്ലോക്കിലെ തൃപ്പനച്ചിയില്‍ മുസ്ലീംലീഗിലെ പി.ടി.അബ്ബാസ് 1971 ഉം വോട്ടുകള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ജയിച്ചവരും ഭൂരിപക്ഷവും : തിരുവനന്തപുരം : അഞ്ചുതെങ്ങിലെ മുണ്ടുതുറ – ജറാള്‍ഡ് റോബര്‍ട്ട് (സി.പി.ഐ(എം)-209, കൊല്ലം : തൃക്കടവൂരിലെ കോട്ടയത്ത് കടവ് – ശോഭ ആന്റണി (ഐ.എന്‍.സി.) – 129, പത്തനംതിട്ട : നാറാണംമൂഴിയിലെ അടിച്ചിപ്പുഴ – എന്‍.മഞ്ജു (സി.പി.ഐ.(എം) – 110, തൃശ്ശൂര്‍ : കടങ്ങോട്ടെ പരപ്പ്‌നെല്ലിക്കുന്ന് – പി.കെ.സുലൈമാന്‍ (ഐ.എന്‍.സി.)-182, നടത്തറയിലെ വീമ്പ് – ഗീത രവീന്ദ്രാക്ഷന്‍ (സി.പി.ഐ(എം) – 181, അളഗപ്പനഗറിലെ വെണ്ടോര്‍ വെസ്റ്റ് – സി.വി.പ്രദീപ് (ഐ.എന്‍.സി.)) – 24, കൊടകരയിലെ പുലിപ്പാറ- എം.എം.മനിതന്‍ (സി.പി.ഐ(എം)) – 172, കൊടകരയിലെ തേശ്ശേരി – ജീജ ജോയ്(എല്‍.ഡി.എഫ്)(സ്വ) – 85, വണ്ടൂരിലെ കേലേംപാടം – രോഷ്‌നി കെ.ബാബു.(യു.ഡി.എഫ്)(സ്വ) – 100, ആലിപ്പറമ്പിലെ പുന്നക്കോട് – നസീമ (ഐ.യു.എം.എല്‍) – 294, താനാളൂരിലെ പട്ടരുപറമ്പ് – സതീഷ് ബാബു.(സി.പി.ഐ(എം)-167, വയനാട് : എടവകയിലെ കമ്മന – സി.ആര്‍.രമേശന്‍ (സി.പി.ഐ(എം) – 199, കണ്ണൂര്‍ : ആലക്കോട്ടെ തേര്‍ത്തല്ലി – ബേബി മാസ്റ്റര്‍ (ഐ.എന്‍.സി.) – 78, കാസര്‍ഗോഡ് : ചെമ്മനാട്ടെ പരവനടുക്കം -ചന്ദ്രശേഖരന്‍ (ഐ.എന്‍.സി.) 48, മഞ്ചേശ്വരത്തെ ബാവാട്ടുമൂല – ആനന്ദകുമാര്‍ മാസ്റ്റര്‍ (ബി.ജെ.പി.)-206. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിജയിച്ച അഞ്ചുതെങ്ങിലെ മുണ്ടുതുറ, നാറാണമൂഴിയിലെ അടിച്ചിപ്പുഴ, ചമ്പക്കുളത്തെ മങ്കൊമ്പ് തെക്കേക്കര, കൊടകരയിലെ തേശ്ശേരി, താനാളൂലെ പട്ടരുപറമ്പ് എടവകയിലെ കമ്മന വാര്‍ഡുകളും സ്വതന്ത്രന്‍ ജയിച്ച വൈക്കം നഗരസഭയിലെ മുനിസിപ്പല്‍ ആഫീസ് വാര്‍ഡും എല്‍.ഡി.എഫ്. പിടിച്ചെടുത്തപ്പോള്‍ എല്‍.ഡി.എഫ്. വിജയിച്ച തൃക്കടവൂരിലെ കോട്ടയത്ത് കടവ്, വണ്ടൂരിലെ കേലേംപാടം വാര്‍ഡുകളും ബി.ജെ.പി. ജയിച്ച ചെമ്മനാട്ടെ പരവനടുക്കം വാര്‍ഡുകളും യു.ഡി.എഫിന് ലഭിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം