മോട്ടോര്‍ വാഹനവകുപ്പില്‍ ഇ- പെയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തി

September 1, 2013 കേരളം

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പില്‍ ഫീസ്, നികുതി തുടങ്ങിയവ ഇന്ന് മുതല്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ. ഇ പെയ്മന്റ് ഒരുക്കിയ സാഹചര്യത്തില്‍ നേരിട്ട് ഇത്തരം പണമിടപാടുകള്‍ സ്വീകരിക്കില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു. വാഹന രജിസ്‌ട്രേഷനടക്കം 19 സര്‍വ്വീസുകള്‍ക്കാണ് ഇ- പെയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഇന്റര്‍നെറ്റ് വഴിയോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ പണമടക്കാന്‍ സാധിക്കും.

കമ്പ്യൂട്ടറൈസ്ഡ് ഫോമില്‍ അല്ലാതെ ആര്‍സി ബുക്, ലൈസന്‍സ് എന്നിവ കൈവശം വെക്കുന്നവര്‍ സെപ്റ്റംബര്‍ 30നകം അതാത് ഓഫീസുകളില്‍ ബന്ധപ്പെട്ട് രേഖകള്‍ മാറ്റണമെന്നും അധികൃതര്‍ അറിയിച്ചു.

വാഹന രജിസ്‌ട്രേഷന്‍, ആര്‍.സി. ബുക്ക് അപേക്ഷ, ഡ്യൂപ്ലിക്കേറ്റ് ആര്‍.സി., ആര്‍.സി ബുക്കിലെ മേല്‍വിലാസം മാറ്റല്‍, രജിസ്‌ട്രേഷന്‍ പുതുക്കല്‍, വാഹനത്തിന് അടവ് ചേര്‍ക്കല്‍, അടവ് തീര്‍പ്പാക്കല്‍, ഉടമസ്ഥാവകാശം മാറ്റല്‍, എന്‍.ഒ.സി. സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഇതര സംസ്ഥാനങ്ങളിലെ വാഹന രജിസ്‌ട്രേഷന്‍ മാറ്റല്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ്, ലൈസന്‍സ്, ബാഡ്ജ്, ലൈസന്‍സില്‍ പുതിയവ ചേര്‍ക്കല്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ലൈസന്‍സ് പുതുക്കല്‍, ഇതര സംസ്ഥാനങ്ങളിലെ ലൈസന്‍സ് മാറ്റം, ലൈസന്‍സിലെ മേല്‍വിലാസം മാറ്റം എന്നീ സേവനങ്ങള്‍ക്കുമാണ് ഇ- പെയ്‌മെന്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം