ഇന്ധന വിലവര്‍ദ്ധന: ബുധനാഴ്ച വാഹന പണിമുടക്ക്

September 2, 2013 പ്രധാന വാര്‍ത്തകള്‍

കൊച്ചി: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളികള്‍ ബുധനാഴ്ച്ച പണിമുടക്കും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്ന്  കൊച്ചിയില്‍ ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ യോഗതിതനുശേഷം സംയുക്ത സമരസമിതി നേതാക്കള്‍ അറിയിച്ചു.

ഇന്ധനവില വര്‍ധനവ് പിന്‍വലിക്കുക അടക്കം പത്ത് ആവശ്യങ്ങളാണ് സംയുക്ത ട്രേഡ് യൂണിയന്‍ മുന്നോട്ട് വെച്ചിട്ടുള്ളത്.  പെട്രോളിന് ലിറ്ററിന് 2.35 രൂപയും ഡീസലിന് 50 പൈസയുമാണ് കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍