കേരള രാജ്യാന്തര ചലച്ചിത്രമേള: എന്‍ട്രി സമര്‍പ്പണം സെപ്തംബര്‍ 10 വരെ

September 2, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ ആറുമുതല്‍ 12 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള എന്‍ട്രികള്‍ സെപ്തംബര്‍ 10 വരെ സമര്‍പ്പിക്കാം. മത്സരവിഭാഗം, ഇന്ത്യന്‍ സിനിമ ഇന്ന്, മലയാള സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്.

2012 സെപ്തംബര്‍ ഒന്നിന് ശേഷം നിര്‍മാണം പൂര്‍ത്തിയാക്കിയ ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പരിഗണിക്കുന്നത്. രജിസ്റ്റര്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തിയ പ്രിവ്യൂ ഡി.വി.ഡി. സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം – 695 010 എന്ന മേല്‍വിലാസത്തില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2310323 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ programme@iffk.in-ലേക്ക് ഇ-മെയില്‍ അയക്കുകയോ ചെയ്യാം

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍