കഞ്ചിക്കോട് കോച്ച് ഫാക്ടറി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

September 2, 2013 ദേശീയം

palakkad_coach_factoryന്യൂഡല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട  പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായും ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്രകുമാര്‍ പറഞ്ഞു. ഫാക്ടറി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു . പോതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.

600 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന   പദ്ധതിയില്‍ പങ്കാളിയാകാമെന്ന സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(സെയില്‍)യുടെ നിര്‍ദേശം തള്ളിയതായാണ് സൂചന.  പൊതുമേഖലയില്‍ നടപ്പാക്കാന്‍ ആസൂത്രണക്കമ്മീഷന്‍ സമ്മതിക്കില്ലെന്ന് കേന്ദ്ര റെയില്‍വേമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം