ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന് 76.72 കോടിയുടെ നബാര്‍ഡ് ധനസഹായം

September 4, 2013 കേരളം

തിരുവനന്തപുരം: ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി നബാര്‍ഡ്, 2013-14 വര്‍ഷം 76.72 കോടി രൂപയുടെ ധനസഹായം അനുവദിച്ചതായി ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. റൂറല്‍ ബ്രിഡ്ജുകള്‍ (3734 ലക്ഷം രൂപ), റോഡുകള്‍ 1745 ലക്ഷം രൂപ), ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍ (2193 ലക്ഷം രൂപ) എന്നിങ്ങനെയാണ് വിവിധ പദ്ധതികള്‍ക്ക് നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ് സ്‌കീം വഴി ധനസഹായം അനുവദിച്ചിരിക്കുന്നത്.

എറണാകുളം ജില്ലയിലെ ചെല്ലാനം പഞ്ചായത്തിലെ കണ്ടക്കടവ് നോര്‍ത്ത് – വിജയം കനാല്‍ (172 ലക്ഷം), ഏഴിക്കര ഗ്രാമ പഞ്ചായത്തിലെ ആമ്പത്തോട് (675 ലക്ഷം), തൃശൂര്‍ ജില്ലയിലെ കടപ്പൂക്കര-ചെറിയേക്കര (185 ലക്ഷം), വേളങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കടലായി-പുതുക്കാടിതോട് (144 ലക്ഷം), തിരുവനന്തപുരം ജില്ലയില്‍ വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ റാത്തിക്കല്‍-തോട്ടിപ്പാലം (155 ലക്ഷം) കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ക്ഷേത്രനട (175 ലക്ഷം), വെള്ളമണല്‍ (228 ലക്ഷം), ആലപ്പുഴ ജില്ലയില്‍ ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ ടി.എം. ചിറ-ആയിരംതെങ്ങ് (250 ലക്ഷം) എറണാകുളം ജില്ലയില്‍ കുമ്പളം ഗ്രാമപഞ്ചായത്തിലെ ഉദയത്തുംവാതില്‍-വളന്തക്കാട് (1740 ലക്ഷം) എന്നീ റൂറല്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തിനാണ് പദ്ധതിയിനത്തില്‍ നബാര്‍ഡിന്റെ ധനസഹായം ലഭിക്കുക. കണ്ണൂര്‍ ജില്ലയിലെ രാമപുരം വയലപ്രപറമ്പ്-ചെമ്പല്ലിക്കുന്ന് (245 ലക്ഷം), മുഴുപ്പിലങ്ങാട്-കണ്ണൂര്‍ മറൈന്‍ ഡ്രൈവ് (1500 ലക്ഷം) എന്നിവയാണ് പദ്ധതിയിലുള്‍പ്പെടുന്ന റൂറല്‍ റോഡുകള്‍. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കടലുണ്ടിനഗരം (88 ലക്ഷം) നീണ്ടകര (1090 ലക്ഷം), അഞ്ചുതെങ്ങ് (98 ലക്ഷം), എറണാകുളം ജില്ലയില്‍ കുമ്പളം (109 ലക്ഷം), കുറുപ്പശ്ശേരി (84 ലക്ഷം), കുമ്പളം ഈസ്റ്റ് (105 ലക്ഷം), നീലയത്തുംകടവ് (88 ലക്ഷം) താഴത്തുപറമ്പ് (86 ലക്ഷം), കണ്ണേമ്പിള്ളി (80 ലക്ഷം), മാങ്കായികടവ് (85 ലക്ഷം), കോഴിക്കോട് ജില്ലയില്‍ കണയങ്കോട് (97 ലക്ഷം) പാളയത്തുനട (92 ലക്ഷം) ആലപ്പുഴ ജില്ലയില്‍ പെരുമ്പളം (91 ലക്ഷം) എന്നീ ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍ക്കും നബാര്‍ഡിന്റെ ധനസഹായം ലഭിക്കുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം