ഊര്‍ജ്ജസംരക്ഷണ അവാര്‍ഡ്‌

September 4, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 2012-13 വര്‍ഷത്തേക്കുള്ള ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. വന്‍കിട ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍, ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, ഊര്‍ജ്ജ സംരക്ഷണ പ്രൊമോട്ടേഴ്‌സ്, കെട്ടിടങ്ങള്‍ തുടങ്ങി നാല് വിഭാഗങ്ങളിലായാണ് അവാര്‍ഡ്. അവാര്‍ഡുകള്‍ ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനമായ ഡിസംബര്‍ 14 ന് നല്‍കും. അപേക്ഷാഫോറം തിരുവനന്തപുരം, ശ്രീകാര്യത്തുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ നിന്നും നേരിട്ടോ തപാലിലോ ലഭിക്കും. അപേക്ഷാഫോറംwww.keralaenergy.gov.inവെബ്‌സൈറ്റിലും ലഭിക്കും. പൂരിപ്പിച്ചവ ഒക്ടോബര്‍ 10 -നകം ഡയറക്ടര്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, ശ്രീകൃഷ്ണ നഗര്‍, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം- 695017 (ഫോണ്‍ 0471-2594922 ഫാക്‌സ് 0471-2594923 ഇ-മെയില്‍ emck@keralaenergy.gov.inവിലാസത്തില്‍ നല്‍കാം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍