അത്തപ്പൂക്കള മത്സരം 15-ന്

September 4, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ടൂറിസം വകുപ്പും പ്രസ് ക്ലബ്ബും സംയുക്തമായി അനന്തപുരിയില്‍ സംഘടിപ്പിക്കുന്ന ഓണം വാരോഘോഷം ഭാഗമായി സെപ്തംബര്‍ 15 -ന് ഗവ.വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ അത്തപ്പൂക്കള മത്സരം നടത്തും. സമ്മാനമായി യഥാക്രമം 25000, 15000, 10000 രൂപയും മെമന്റോയും, പ്രോത്സാഹന സമ്മാനമായി 2000 രൂപാ വീതവും നല്‍കും. മാധ്യമസ്ഥാപനങ്ങള്‍ക്ക് യഥാക്രമം 25000, 15000,10000 രൂപയും മെമന്റോയും, പ്രോത്സാഹന സമ്മാനമായി 2000 രൂപാ വീതവും നല്‍കും. കലാസാംസ്‌കാരിക സംഘടനകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ് അസ്സോസിയേഷനുകള്‍, വിദ്യാലയങ്ങള്‍/കലാലയങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ഇതര സര്‍ക്കാര്‍ റിക്രിയേഷന്‍ ക്ലബ്ബുകള്‍, തുടങ്ങിയ സംഘടനകള്‍ക്ക് പങ്കെടുക്കാം. സെപ്റ്റംബര്‍ 10- ന് മുന്‍പ് മ്യൂസിയത്തിന് എതിര്‍വശമുള്ള ടൂറിസം വകുപ്പ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ 8129974932, 9349722666 എന്നീ നമ്പരുകളില്‍ ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍