ചൂഷണം തടയാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡും, കണ്‍ട്രോള്‍ റൂമും – അടൂര്‍ പ്രകാശ്

September 4, 2013 കേരളം

തിരുവനന്തപുരം: ഓണക്കാലത്ത് ഉപഭോക്താക്കളെ ചൂഷണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി 14 ജില്ലകളിലും സെപ്തംബര്‍ അഞ്ചു മുതല്‍ 14 വരെ ലീഗല്‍ മെട്രോളജി ഹെല്‍പ് ഡസ്‌കും , സ്‌പെഷ്യല്‍ സ്‌ക്വാഡും പ്രവര്‍ത്തിക്കുമെന്ന് റവന്യൂവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഉപഭോക്താക്കള്‍ വാങ്ങുന്ന ഉല്‍പ്പന്നത്തിന്റെ അളവ്/തൂക്കം ഈ സെന്ററില്‍ നിന്ന് സൗജന്യമായി ഒത്തുനോക്കി ബോധ്യപ്പെടാം. പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും സൗകര്യം ലഭിക്കും.

ഇതിനുപുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം എല്ലാ ജില്ലാ ആസ്ഥാനത്തും പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളില്‍ 24 മണിക്കൂറിനകം നടപടി സ്വീകരിക്കും. കണ്‍ട്രോള്‍ റൂം നമ്പരുകള്‍ : തിരുവനന്തപുരം -0471 -2435227, കൊല്ലം -0474-2745631 , പത്തനംതിട്ട -0468-2322853 , ആലപ്പുഴ -0477-2234647 , കോട്ടയം – 0481-2582998, ഇടുക്കി -0486-2222638 , എറണാകുളം -0484-2423180 , തൃശ്ശൂര്‍ -0487-2363612 , പാലക്കാട് -0491-2505268 , മലപ്പുറം -0483-2766157 , കോഴിക്കോട് -0495-2374203 , വയനാട്-0493-6203370 , കണ്ണൂര്‍-0497-2776560 , കാസര്‍കോഡ് -04994-256228. പരാതികള്‍ clmkerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും അയക്കാം. കൂടുതല്‍ കച്ചവടത്തിരക്കുള്ള സ്ഥലത്ത് സ്ഥാപിക്കുന്ന ഹെല്‍പ് ഡസ്‌കില്‍ 300കി.ഗ്രാം, 50 കി.ഗ്രാം, 10കി.ഗ്രാം, 200 ഗ്രാം തൂക്കാവുന്ന ഡിസ്‌പ്ലേയുള്ള ഇലക്ട്രോണിക് തുലാസുകള്‍, പേഴ്‌സണല്‍ വെയിംഗ് മെഷീന്‍ എന്നിവ ഉണ്ടാകും. പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ രാത്രി എട്ട് വരെ. ഇത് കൂടാതെ പരിശോധന ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി 25 സ്‌പെഷ്യല്‍ സ്‌ക്വാഡുകളും പ്രവര്‍ത്തിക്കും. അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമം ലംഘിച്ച് വ്യാജപായ്ക്കറ്റുകള്‍ വില്പന നടത്തുക, എന്നിവയ്ക്ക് പുറമേ ആട്ടോറിക്ഷകള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നത് തടയുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വയനാട്, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ ഓരോ സ്‌ക്വാഡും മറ്റു ജില്ലകളില്‍ രണ്ട് സ്‌ക്വാഡുകള്‍ വീതവുമായിരിക്കും പ്രവര്‍ത്തിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം