പ്ലാസ്റ്റിക്‌ ഉപയോഗിക്കുന്നത്‌ നിരോധിച്ചു

December 7, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: പുകയില ഉല്‍പന്നങ്ങളുടെ പായ്‌ക്കറ്റില്‍ പ്ലാസ്റ്റിക്‌ ഉപയോഗിക്കുന്നത്‌ സുപ്രീംകോടതി നിരോധിച്ചു. വരുന്ന മാര്‍ച്ചിനകം ഉത്തരവ്‌ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. രാജ്യത്തിന്റെ നന്‍മയ്‌ക്കാണ്‌ തീരുമാനമെന്ന് വിലയിരുത്തിക്കൊണ്ടാണ്‌ കോടതിയുടെ ഉത്തരവ്‌. കോടതിയുടെ നിര്‍ദേശം ഈ വ്യവസായം അടച്ചുപൂട്ടാന്‍ ഇടയാക്കുമെന്ന്‌ നിര്‍മാതാക്കള്‍ വാദിച്ചെങ്കിലും കൂടുതല്‍ പരിസ്ഥിതി സൗഹൃദമായ വസ്‌തുക്കള്‍ പായ്‌ക്കറ്റ്‌ നിര്‍മാണത്തിന്‌ ഉപയോഗിക്കാനും അല്ലെങ്കില്‍ കമ്പനികള്‍ അടച്ചുപൂട്ടാനുമായിരുന്നു കോടതിയുടെ മറുപടി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം