ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് സാമ്പത്തിക സഹായം വിതരണം ചെയ്തു

September 5, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാമൂഹ്യക്ഷേമ പരിപാടികളുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും സമര്‍ത്ഥരുമായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായം യുവജനക്ഷേമമന്ത്രി പി.കെ. ജയലക്ഷ്മി വിതരണം ചെയ്തു. വി. ശിവന്‍കുട്ടി എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.

141 കുട്ടികള്‍ക്കായി 3,62,000 രൂപയാണ് ഇത്തവണ ധനസഹായം നല്‍കിയത്. കൗണ്‍സിലര്‍ സി. ജയന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍ നായര്‍ സ്വാഗതവും പ്രസിഡന്‍റ്  എം. രാധാകൃഷ്ണന്‍ നായര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍