ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 10 പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

September 5, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 45-#ാ#ം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വി.ജെ.റ്റി. ഹാളില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുതിയ 10 പുസ്തകങ്ങളുടെ പ്രകാശനം ധനകാര്യവകുപ്പ് മന്ത്രി കെ.എം. മാണി നിര്‍വഹിച്ചു. നാടോടി വിജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തി രചിച്ച പുസ്തകങ്ങളാണിവ.

നാടോടി വിജ്ഞാനപ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും വിജ്ഞാനവ്യാപനം ലക്ഷ്യമിട്ടുകൊണ്ടുളള പുസ്തകപ്രസിദ്ധീകരണത്തിന് സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തികസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പൊട്ടന്‍തെയ്യം-അതിജീവനത്തിന്റെ അനുഷ്ഠാനം, ഫേക്‌ േലാര്‍ പഠനം- പ്രസക്തിയും വീക്ഷണവും വേട്ടയ്ക്കരുമകന്‍, നാഗാരാധനയും തിരിയുഴിച്ചിലും, ഗോത്രസംസ്‌കാര പഠനങ്ങള്‍, ഉത്തരകേരളത്തിലെ വേട്ടുവര്‍, കാട്ടിലെ പാട്ടുകള്‍, വടക്കന്‍ പാട്ടിലെ പെണ്‍കരുത്ത്, പണ്ടത്തെ മലയാളക്കര, വൈലോപ്പിളളി-എഴുത്തും ജീവിതവും എന്നിവയാണ് പ്രകാശനം ചെയ്ത പുതിയ പുസ്തകങ്ങള്‍. ആദ്യ പുസ്തകം ഡോ. എന്‍. ജയരാജ് എം.എല്‍.എ. ഏറ്റുവാങ്ങി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വട്ടപ്പറമ്പില്‍ ഗോപിനാഥപിളള, ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എം. പ്രദീപ് കുമാര്‍

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍