സാനിയ – സെങ് സഖ്യം സെമിയില്‍ കടന്നു

September 5, 2013 കായികം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സിന്റെ സെമി ഫൈനലില്‍  ഇന്ത്യയുടെ സാനിയ മിര്‍സയും ചൈനയുടെ ജി സെങ്ങും ഉള്‍പ്പെടുന്ന സഖ്യം കടന്നു. നാലാം സീഡ് സുവയ് സീഹ്, ഷുവയ് പെങ് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം.

സീഹ-പെങ് സഖ്യം ഒരു മണിക്കൂര്‍ 50 മിനിറ്റ് നീണ്ട പേരാട്ടത്തിനൊടുവില്‍ 6-4, 7-6 എന്ന സ്‌കോറിനാണു  പരാജയപ്പെട്ടത്.

സെമിയില്‍ സാനിയ-സെങ് സഖ്യം അഷ്‌ലെയ് ബാര്‍ടി-കെസി ഡെല്ലക്വാ സഖ്യത്തെ നേരിടും.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം