സ്വകാര്യബസ് മറിഞ്ഞ് 13 മരണം

September 6, 2013 പ്രധാന വാര്‍ത്തകള്‍

മലപ്പുറം : പെരിന്തല്‍മണ്ണയ്ക്ക് സമീപം തേലക്കാട്ട് സ്വകാര്യബസ് മറിഞ്ഞ് 13 പേര്‍ മരിച്ചു. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരില്‍ പത്തുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പെരിന്തല്‍മണ്ണയില്‍നിന്ന് അലനല്ലൂരിലേക്കു പോയ ഫ്രണ്ട്‌സ് ബസ്സാണ് ഉച്ചയ്ക്ക് 2.30 ഓടെ അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ മരത്തിലിടിച്ച ബസ് കുഴിയിലേക്ക്  മറിയുകയായിരുന്നു.

ഒന്‍പതുപേര്‍ സംഭവസ്ഥലത്തും നാലുപേര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴിയുമാണ് മരിച്ചത്.  ഏഴു കുട്ടികളും നാലുര്‍ സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് മരിച്ചതെന്നാണ് ആദ്യവിവരം.  ഒന്‍പതുപേരുടെ മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെ മൗലാന ആസ്പത്രിയിലും നാല് മൃതദേഹങ്ങള്‍ അല്‍ ഷിഫ് ആസ്പത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഗുരുതരമായ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

പരീക്ഷ കഴിഞ്ഞ മടങ്ങിയ നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബസ്സിലുണ്ടായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍