പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

September 9, 2013 കേരളം

കൊച്ചി: പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എഡിബി വായ്പ്പാ വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിനും തത്തുല്യമായ തുകയുടെ രണ്ട് ആള്‍ ജാമ്യത്തിലുമാണ് നടപടി. മൂന്ന് മാസത്തേക്ക് തിരുവനന്തപുരം ജില്ല വിട്ടുപോകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.

എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായി ഒപ്പുവെയ്ക്കണം. ജയില്‍ മോചിതനായാല്‍ ഉടന്‍ പാസ്‌പോര്‍ട്ട് കെട്ടിവെയ്ക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു.

സോളാര്‍ വിവാദത്തില്‍ ഫിറോസിന് പങ്കുണ്ടോ എന്നറിയാന്‍ ഈ കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ വാദിച്ചിരുന്നു. എന്നാല്‍ ഫിറോസിന് ജാമ്യം അനുവദിക്കാനാണ് കോടതി തീരുമാനിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം