മുഖ്യസൂത്രധാരകരെ തിരിച്ചറിഞ്ഞതായി സൂചന

December 8, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ലക്‌നൗ: വാരണാസി സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരകരെ അന്വേഷണസംഘം തിരിച്ചറിഞ്ഞതായി സൂചന. 2008 ലെ ഡല്‍ഹി സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന്‌ സംശയിക്കുന്ന ഡോ. ഷാനവാസ്‌, ആസാദുള്ള എന്നിവരടങ്ങുന്ന സംഘമാണ്‌ വാരണാസി സ്‌ഫോടനത്തിന്‌ പിന്നിലെന്നാണ്‌ അന്വേഷണ സംഘത്തിന്‌ ലഭിച്ച സൂചനയെന്ന്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ ഉത്തര്‍പ്രദേശ്‌ തീവ്രവാദ വിരുദ്ധസ്‌ക്വാഡ്‌ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടടന്നും വിവരമുണ്ട്‌. 2008 ല്‍ നടന്ന ജെയ്‌പൂര്‍ സ്‌ഫോടന പരമ്പരയിലും ഡോ. ഷാനവാസിന്‌ പങ്കുണ്ടെന്ന്‌ വിവരമുണ്ടായിരുന്നു. ഡല്‍ഹി സ്‌ഫോടനക്കേസില്‍ പോലീസ്‌ തേടുന്നതറിഞ്ഞ്‌ ആസാദുള്ളയും ഷാനവാസും ദുബായിലേക്ക്‌ കടന്നതായി അന്വേഷണസംഘത്തിന്‌ നേരത്തെ വിവരം ലഭിച്ചിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ റിയാസ്‌ ഭട്‌കലുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്‌ ഇരുവരും

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം