നിയമന തട്ടിപ്പിന്‌ പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്‌: ഡിജിപി

December 8, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നിയമന തട്ടിപ്പിന്‌ പിന്നില്‍ ഒരു സംഘം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. ഇത്‌ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സംഘത്തിലുള്‍പ്പെട്ടവരെ പിടികൂടി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഡിജിപി പറഞ്ഞു. അന്വേഷണത്തിന്റെ പുരോഗതി മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെക്കാറായിട്ടില്ലെന്നും ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. വയനാട്‌ കേന്ദ്രീകരിച്ചാണ്‌ പ്രധാന അന്വേഷണമെന്നും തിരുവനന്തപുരത്തും കൊല്ലത്തും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടടന്നും ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം