റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ പ്രത്യേക സംവിധാനം: മുഖ്യമന്ത്രി

December 8, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കനത്ത മഴയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ പ്രത്യേക സംവിധാനം രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഓരോ ജില്ലകളുടെയും ചുമതല ഓരോ മന്ത്രിമാര്‍ക്കു നല്‍കും.. മരാമത്ത്‌ മന്ത്രി ചെയര്‍മാനായ ക്രൈസിസ്‌ മാനേജ്‌മെന്റ്‌ കമ്മിറ്റിക്ക്‌ രൂപം നല്‍കും. റോഡ്‌ കോണ്‍ക്രീറ്റിങിന്‌ ബൃഹത്‌ പദ്ധതി തയ്യാറാക്കും. പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ 1700 കോടി കേന്ദ്രസഹായം ആവശ്യപ്പെടാനും തീരുമാനിച്ചു.
സായുധ റിസര്‍വ്‌ പൊലീസ്‌ വിഭാഗത്തെയും ജനറല്‍ എക്‌സിക്യൂട്ടീവ്‌ വിഭാഗവും സംയോജിപ്പിച്ച്‌ കേരള സിവില്‍ പൊലീസ്‌ രൂപീകരിക്കും. റാന്നി, അങ്കമാലി, കുന്നത്തൂര്‍, തിരൂരങ്ങാടി, ചാലക്കുടി, എന്നിവിടങ്ങളില്‍ സബ്‌ ആര്‍ടി ഓഫിസുകള്‍ സ്‌ഥാപിക്കും. 1981 ബാച്ച്‌ ഐഎഎസ്‌ ഓഫിസര്‍മാര്‍ക്ക്‌ ചീഫ്‌ സെക്രട്ടറി ഗ്രേഡിലേക്ക്‌ പ്രമോഷന്‍ നല്‍കും. അമ്പലപ്പുഴ ഐടി പാര്‍ക്കിനായി അനുവദിച്ച സ്‌ഥലം കൃഷിക്ക്‌ യോജ്യമാണെന്ന ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ റിപ്പോര്‍ട്ടി്‌ന്റെ അടിസ്‌ഥാനത്തില്‍ ഐടി പാര്‍ക്കിനായി പുറക്കാട്‌ ബ്ലോക്ക്‌ 21 ല്‍ 20 ഹെക്‌ടര്‍ സ്‌ഥഴം ഫാസ്‌റ്റ്‌ ട്രാക്കില്‍ പെടുത്തി ഏറ്റെടുക്കും. 75 മെഗാവാട്ട്‌ വിലങ്ങാട്‌ ചെറുകിട ജലവൈദ്യുത പദ്ധതിക്കായി 68 കോടിയുടെ പുതുക്കിയ അടങ്കലിന്‌ ഭരണാനുമതി നല്‍കി.
കോഴിക്കോട്‌ പബ്ലിക്‌ ലൈബ്രറി ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററിന്റെ സ്‌ഥലം ജില്ലാ ലൈബ്രറി കൗണ്‍സിലില്‍ നിക്ഷിപ്‌തമാക്കും. ഗോപാലകൃഷ്‌ണഭട്ട്‌ ഐഎഎസിനെ എന്‍ട്രന്‍സ്‌ കമ്മിഷണറായും രത്തന്‍ ഖേല്‍ക്കല്‍ ഐഎഎസിനെ കൊളീജിയറ്റ്‌ എഡ്യുക്കേഷന്‍ ഡയറക്‌ടറായും നിയമിച്ചു. ലോട്ടറി വിഷയത്തില്‍ താനും പാര്‍ട്ടിയും രണ്ടു ധ്രുവങ്ങളിലാണെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്‌ മാധ്യമങ്ങളാണ്‌. ഞാനെന്തെങ്കിലും പറഞ്ഞാല്‍ അത്‌ വിജയനെതിരെ വാര്‍ത്തയാക്കും. വിജയന്‍ പറഞ്ഞാല്‍ എനിക്കെതിരെ വാര്‍ത്തയാക്കും. ആ വേല മനസിലിരിക്കട്ടെയെന്നും വിഎസ്‌ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം