ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

September 10, 2013 കേരളം

ansari-01തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്നു കേരളത്തിലെത്തും. വ്യോമസേനയിടെ പ്രത്യേക വിമാനത്തില്‍ ഉച്ചകഴിഞ്ഞ് 3.45ന് അദ്ദേഹം തിരുവനന്തപുരത്തെത്തും. വൈകീട്ട് നാലിന് സെനറ്റ് ഹാളില്‍ നടക്കുന്ന ശ്രീനാരായണ ഗ്ളോബല്‍ പീസ് അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കും. ബുധനാഴ്ച ഒന്‍പതിന് നിയമസഭയുടെ പ്രത്യേക സമ്മേളനം ഉപരാഷ്ട്രപതി അഭിസംബോധന ചെയ്യും. വൈകിട്ട് 5.45 ന് അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം