വിലക്കയറ്റത്തിനെതിരെ കെഎസ്പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് ധര്‍ണ്ണ നടത്തി

September 10, 2013 കേരളം

vilakkayattamതിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവിനും കരിഞ്ചന്തയ്ക്കുമെതിരെ കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് ധര്‍ണ്ണ നടത്തി. ധര്‍ണ്ണ കെഎസ്പി സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ നന്ദാവനം സുശീലന്‍ ഉദ്ഘാടനം ചെയ്തു. ധര്‍ണയ്ക്കും മാര്‍ച്ചിനും ജില്ലാഭാരവാഹികളായ എം.കരുണാകരന്‍ നായര്‍ , പാളയം സഹദേവന്‍ ആറ്റിങ്ങല്‍ അജിത്, ജലാലുദ്ദീന്‍ , മുരളീധരന്‍ നായര്‍ , ഓമനക്കുട്ടന്‍ , സി.ലളിത, കെ.ആര്‍ .മീന, ലക്ഷ്മീനാരായണന്‍ പോറ്റി, ബദറുദ്ദീന്‍ കല്ലമ്പലം എന്നിവര്‍ നേതൃത്വം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം