ഓഹരി വിപണിയില്‍ മുന്നേറ്റം

September 10, 2013 ദേശീയം

മുംബൈ:  സാമ്പത്തിക രംഗത്ത് പുത്തനുണര്‍വ് നല്‍കി വിദേശ വ്യാപാര കമ്മി കുറഞ്ഞു. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 63 രൂപ 98 പൈസയായി ഉയര്‍ന്നു. രണ്ടാഴ്ചത്തെ രൂപയുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇപ്പോള്‍ 12 ശതമാനം വര്‍ദ്ധനയാണ് കയറ്റുമതി വരുമാനത്തില്‍ ഉണ്ടായിട്ടുള്ളത്.

ഓഹരി വിപണിയിലും മുന്നേറ്റമുണ്ടായി. സെന്‍സെക്‌സ് 730 പോയിന്റ് ഉയര്‍ന്ന് ഇരുപതിനായിരത്തിന് മുകളിലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 210 പോയിന്റ് ഉയര്‍ന്ന് 5,900-ത്തിലെത്തി. സ്വര്‍ണവിലയില്‍ കുറവുണ്ടായി. പവന് 200 രൂപ കുറഞ്ഞ് 22,200 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2775 രൂപയിലാണ് വ്യാപാരം തുടരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം