സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

September 10, 2013 കായികം

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 2012-13 അദ്ധ്യയന വര്‍ഷത്തേക്കുള്ള വിവിധ കായിക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച കായിക പരിശീലകനെ അവാര്‍ഡിന് കായികരംഗത്തെ പരിശീലന മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും.

കേരളത്തില്‍ സേവനം അനുഷ്ടിക്കുന്ന, കേരളത്തിലെ കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നവര്‍ കഴിഞ്ഞ രണ്ടുവര്‍ത്തെ പരിശീലന മികവിന്റേയും, പരിശീലനം നല്‍കിയ കായികതാരങ്ങളുടെ നേട്ടങ്ങളുടേയും വിശദവിവരങ്ങള്‍ ഉള്‍പ്പെടുന്ന രേഖകള്‍ സഹിതം അപേക്ഷിക്കണം. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവച്ച സ്‌കൂളുകളുടെ കായികനേട്ടത്തിന്റേയും, പരിശീലന മികവിന്റേയും അടിസ്ഥാനത്തില്‍ കായിക അധ്യപകര്‍ക്ക് അവാര്‍ഡിനായി അപേക്ഷിക്കാം.

മികച്ച കായിക നേട്ടങ്ങള്‍ കരസ്ഥമാക്കിയ സ്‌കൂളിനും കോളേജിനും അവാര്‍ഡിന് അപേക്ഷിക്കാം. സെപ്തംബര്‍ 25 നകം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപും-1 എന്ന വിലാസത്തില്‍ അപേക്ഷ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് sportscouncil.kerala.gov.in)ഫോണ്‍ 0471-2330167.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം