ഓണം സ്പെഷല്‍ ബാംഗളൂര്‍ സര്‍വീസ് ഇന്നു മുതല്‍

September 11, 2013 കേരളം

കോട്ടയം: ഓണക്കാലത്തെ തിരക്കു കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയില്‍നിന്നു ബാംഗളൂര്‍ക്ക് ഓണം സ്പെഷല്‍ സൂപ്പര്‍ഫാസ്റ് ബസ് ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും. എല്ലാ ദിവസവും വൈകുന്നേരം 6.30നു പുറപ്പെടുന്ന ബസ് തൃശൂര്‍, കോഴിക്കോട്, മാനന്തവാടി, മൈസൂര്‍ വഴി ബാംഗളൂരിലെത്തും. ദിവസവും രാത്രി 7.45നു ബാംഗളൂരില്‍നിന്നും കോട്ടയത്തേക്കും സര്‍വീസ് ഉണ്ടായിരിക്കും. 468 രൂപയാണ് ചാര്‍ജ്. റിസര്‍വേഷന്‍ സൌകര്യം ഉണ്ടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം