കനത്തമഴയില്‍ ഒരാള്‍ മരിച്ചു

December 8, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തലസ്ഥാനത്ത് കനത്തമഴയില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം മണികണ്‌ഠേശ്വരം സ്വദേശി വേലപ്പന്‍ (60) ആണ് മഴയില്‍ വീട് ഇടിഞ്ഞുവീണ് മരിച്ചത്.

തലസ്ഥാനത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തീവണ്ടി ഗതാഗതവും തടസ്സപ്പെട്ടു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. തിരുവനന്തപുരം – നാഗര്‍കോവില്‍ റൂട്ടില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് മൂന്ന് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി.  കനത്ത മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും ഫിഷറീസ് വകുപ്പും മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം