ആനിമസ്‌ക്രീന്‍ ബഹുമുഖ പ്രതിഭ: ഉപരാഷ്ട്രപതി

September 12, 2013 കേരളം

തിരുവനന്തപുരം: ബഹുമുഖ പ്രതിഭയായിരുന്നു ആനിമസ്‌ക്രീനെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി . വഴുതക്കാട് വിമന്‍സ് കോളജില്‍ സംഘടിപ്പിച്ച ആനി മസ്‌ക്ീന്‍ അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമരസേനാനി, അധ്യാപിക, പാര്‍ലമെന്റേറിയന്‍ തുടങ്ങി ഒട്ടേറെ പദവികളില്‍ കഴിവു തെളിയിച്ച വനിതയാണ് ആനിമസ്‌ക്രീന്‍. പൂര്‍വികരെ ഓര്‍മിക്കുന്നത് നമ്മുടെയും നാടിന്റെയും ജനസമൂഹത്തിന്റെയും നന്മയാണെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. തിരുവതാംകൂറിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മുന്നണിപ്പോരാളിയായിരുന്നു ആനിമസ്‌ക്രീനെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗവര്‍ണര്‍ നിഖില്‍ കുമാര്‍ അധ്യക്ഷനായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ , കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് ,കേന്ദ്രമന്ത്രി ഡോ.ശശി തരൂര്‍ , മന്ത്രിമാരായ ഷിബു ബേബി ജോണ്‍, വി.എസ്.ശിവകുമാര്‍, രമേശ് ചെന്നിത്തല എംഎല്‍എ, ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം,മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍.യൂജിന്‍ എച്ച്. പെരേര തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ആനിമസ്‌ക്രീനെക്കുറിച്ചുള്ള പുസ്തകം മന്ത്രി കെ.സി.ജോസഫ് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാലിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങിനു ശേഷം വഴുതക്കാട് ജംഗ്ഷനില്‍ ആനി മസ്‌ക്ീന്‍ സ്‌ക്വയറില്‍ ആനിമസ്‌ക്രീന്റെ പ്രതിമയുടെ അനാച്ഛാദന കര്‍മം ഉപരാഷ്ട്രപതി നിര്‍വഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം