ഉപരാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങി

September 12, 2013 കേരളം

തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം ഉപരാഷ്ട്രപതി ഡോ.ഹമീദ് അന്‍സാരി ഡല്‍ഹിക്ക് മടങ്ങി. ഇന്നലെ തിരുവനന്തപുരത്ത് എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വൈകുന്നേരം 6.15 ന് ഗവര്‍ണര്‍ നിഖില്‍കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി ശശിതരൂര്‍, മന്ത്രിമാരായ കെ.സി.ജോസഫ്, വി.എസ്.ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍, സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍, ജി.എ.ഡി. സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ കെ.എന്‍. സതീഷ്, സിറ്റി പോലീസ് കമ്മീഷണര്‍ പി.വിജയന്‍ എന്നിവര്‍ ചേര്‍ന്ന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മടങ്ങിയ ഉപരാഷ്ട്രപതിയെ യാത്ര അയയ്ക്കുന്നതിന് പി.ആര്‍.ഡി. ഡയറക്ടര്‍ മിനി ആന്റണി, തിരുവനന്തപുരത്തെ വായുസേനാ ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം