റേഷന്‍ കടകള്‍ ഉത്രാടദിനത്തിലും പ്രവര്‍ത്തിക്കും

September 12, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും സെപ്തംബര്‍ 15 ഉത്രാടദിനത്തില്‍ തുറന്നു പ്രവര്‍ത്തിക്കും. ഓണക്കാലത്തേക്കുളള സ്‌പെഷ്യല്‍ പഞ്ചസാരയും അനുവദനീയമായ പച്ചരിയും മറ്റു റേഷന്‍ സാധനങ്ങളും റേഷന്‍ കടകളില്‍ ലഭ്യമാണ്. കാര്‍ഡുടമകള്‍ക്ക് ഇവ ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നെങ്കില്‍ അതത് ജില്ലാ സപ്ലൈ ഓഫീസുകളിലോ സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിലെ കണ്‍ട്രോള്‍ റൂമിലോ അറിയിക്കണം. കമ്മീഷണറേറ്റിലെ കണ്‍ട്രോള്‍ റൂം ഫോണ്‍ നം. 0471 2320379.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍