ത്രിവിക്രമംഗലം ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം

September 13, 2013 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: പുരാവസ്തുഗവേഷണവകുപ്പിന്റെ സംരക്ഷണത്തിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുമുള്ള തമലം ത്രിവിക്രമംഗലം ശ്രീമഹാവിഷ്ണു (വാമനമൂര്‍ത്തി) ക്ഷേത്രത്തില്‍ അഞ്ചാമത് ഭാഗവതസപ്താഹയജ്ഞം സെപ്റ്റംബര്‍ 20മുതല്‍ 28വരെ ഭാഗവതകഥാകോകിലം മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടക്കും.

20-ന് ഉച്ചയ്ക്ക് ശേഷം 3ന് നടക്കുന്ന സമ്മേളനം കേന്ദ്രമന്ത്രി ഡോ.ശശിതരൂര്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍ ഭദ്രദീപം തെളിയിക്കും. പുരാവസ്തുഗവേഷണവകുപ്പ് ഡയറക്ടര്‍ ഡോ.ജി പ്രേംകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.

തുടര്‍ന്ന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി ഭാഗവത മാഹാത്മ്യപാരായണവും കുറവല്ലൂര്‍ ഹരി നമ്പൂതിരി മാഹാത്മ്യ പ്രഭാഷണവും നടത്തുന്നതാണ്.

എല്ലാംദിവസവും ഗണപതി ഹോമവും, ഭഗവതി സേവയും മറ്റു വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും. രാവിലെ 11.30ന് രുഗ്മിണി സ്വയംവരം നടക്കുന്നതിനോടനുബന്ധിച്ച് രാവിലെ 10.30ന് ഇലങ്കം ശ്രീരാജരാജേശ്വരി ക്ഷേത്രസന്നിധിയില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര നടക്കും.

27-ന് വൈകുന്നേരം 6ന് ക്ഷേത്രകുളിക്കടവില്‍ ആറാട്ട് 28-ന് രാവിലെ 10ന് സപ്താഹ സമര്‍പ്പണപൂജയോടുകൂടി സപ്താഹം സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍