ശ്രീശാന്തിനും അങ്കിതിനും ആജീവനാന്ത വിലക്ക്

September 13, 2013 ദേശീയം

മുംബൈ: ഐ.പി.എല്‍ ഒത്തുകളി കേസില്‍ ആരോപണവിധേയരായ മലയാളി താരം ശ്രീശാന്തിനും രാജസ്ഥാന്‍ റോയല്‍സ് താരം അങ്കിത് ചവാനും ബി.സി.സി.ഐ അച്ചടക്കസമിതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. അമിത് സിങ്ങിന് അഞ്ചു വര്‍ഷവും സിദ്ധാര്‍ത്ഥ് ത്രിവേദിക്ക് ഒരു വര്‍ഷവും വിലക്ക്   ഏര്‍പ്പെടുത്തിയിട്ടുണ്ട്. അജിത് ചാണ്ഡിലക്കെതിരെയുള്ള നടപടി നീട്ടിവച്ചിട്ടുണ്ട്. തെളിവുകളുടെ അഭാവത്തില്‍ ഹര്‍മിത് സിങ്ങിനെതിരെ നടപടിയെന്നും ബി.സി.സി.ഐ കൈക്കൊണ്ടിട്ടില്ല.

കേസ് അന്വേഷിച്ച ബി.സി.സി.ഐ അന്വേഷണ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്  നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം