ഒഡിഷയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

September 14, 2013 ദേശീയം

ഭുവന്വേശര്‍: ഒഡിഷയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒഡിഷ-ഛത്തീസ്ഖഡ് അതിര്‍ത്തി പ്രദേശമായ മല്‍ക്കന്‍ഗിരിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും ശക്തമായി തുടരുന്നു.

മല്‍ക്കന്‍ഗിരി എസ്പി അഖിലേശ്വറിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം ഇന്നലെ രാത്രി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകളുടെ വന്‍ ആയുധ ശേഖരവും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായും പൊലീസ് അവകാശപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഒഡിഷയില്‍ ഇതാദ്യമായാണ് പോലീസ് ഏറ്റുമുട്ടലില്‍ ഇത്രയധികം മൊവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്. അടുത്തിടെ മാവോയിസ്റ്റ് നേതാവായ ഭല്ലം രാമലു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമാണ് മല്‍ക്കന്‍ഗിരി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം