ഭക്ഷ്യസുരക്ഷാ ബില്‍ : നിയമമാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

September 15, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷാ ബില്ല് നിയമമാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. രാജ്യത്തെ 67 ശതമാനം ആളുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ബില്ല് കഴിഞ്ഞ 26 ന് ലോക്സഭ പാസാക്കിയിരുന്നു. തുടര്‍ന്ന് ഈ മാസം രണ്ടിന് രാജ്യസഭയും പാസാക്കി. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും കഴിഞ്ഞ ആഴ്ച ബില്ലില്‍ ഒപ്പുവെച്ചതോടെയാണ് സര്‍ക്കാര്‍ വിജ്ഞാപനമായി പുറത്തിറക്കിയത്. രാജ്യത്തെ ദരിദ്ര വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള നിരവധി വ്യവസ്ഥകളോടെയാണ് ബില്ല് അവതരിപ്പിച്ചിരിക്കുന്നത്. ബില്ല് നടപ്പാക്കുന്നതിനെക്കുറിച്ച് വിശദീകരിക്കാനും ചര്‍ച്ചകള്‍ക്കുമായി സംസ്ഥാന ഭക്ഷ്യ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം അടുത്ത മാസം മൂന്നിന് കേന്ദ്രസര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍