ചാത്തന്നൂരില്‍ വാഹനാപകടം: മൂന്നു പേര്‍ മരിച്ചു

September 17, 2013 കേരളം

കൊല്ലം: ചാത്തന്നൂരില്‍ ടെമ്പോട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ മൂന്നു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പാരിപ്പള്ളി കോട്ടയ്ക്കേറം പനവിളവീട്ടില്‍ സുബീഷ് (25), പാരിപ്പള്ളി നെല്ലിവിളപുത്തന്‍വീട്ടില്‍ രാജേഷ് (37), ഓട്ടോ ഡ്രൈവര്‍ വേളമാനൂര്‍ റോഡുവിളപുത്തന്‍വീട്ടില്‍ ഷിഹാബ് (25) എന്നിവരാണ് മരിച്ചത്. പാരിപ്പള്ളി നെല്ലിവിളപുത്തന്‍വീട്ടില്‍ ലതിക(36) ഭര്‍ത്താവ് ശശാങ്കന്‍ (45), മഹേഷ് (36) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയില്‍ ചാത്തന്നൂര്‍ ജംഗ്ഷനിലായിരുന്നു അപകടം. ചാത്തന്നൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലതിക ഡിസ്ചാര്‍ജ് ചെയ്ത് ബന്ധുക്കളോടൊപ്പം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടമുണ്ടായത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം