കടല്‍ക്കൊലക്കേസിന്‍റെ അന്വേഷണം വഴിമുട്ടിയെന്ന് കേന്ദ്രസര്‍ക്കാര്‍

September 17, 2013 പ്രധാന വാര്‍ത്തകള്‍

ITALIANSന്യൂഡല്‍ഹി : കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിസ്സഹകരണം മൂലം ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം വഴിമുട്ടിയിരിക്കയാണ് .ഈ വിവരം സുപ്രീം കോടതിയെ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേസിലെ പ്രതികളായ നാവികരെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ഇറ്റലി തീരുമാനിച്ചതോടെയാണ് പ്രതിസന്ധിയിലായത്. ഈ സാഹചര്യത്തിലാണ് തുടര്‍നടപടികളുടെ കാര്യത്തില്‍ സുപ്രിം കോടതിയുടെ നിര്‍ദ്ദേശം തേടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ഏപ്രില്‍ രണ്ടിനാണ് കേസിന്റെ അന്വേഷണം ദേശീയഅന്വേഷണ ഏജന്‍സി ഏറ്റെടുത്തത്. രണ്ടുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദ്ദേശമെങ്കിലും നാവികരെ ഇതേ വരെ അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാനായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍