തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

September 18, 2013 ദേശീയം

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുതനഗറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് ഐരുപ്പാറ സ്വദേശികളായ സജീവ് (45), അരുണ്‍ (33), സിബിരാജ് (31) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത്, സുനില്‍, സുരേന്ദ്രന്‍, മധു എന്നിവരാണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ മധുവിന്റെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിലുണ്ടായിരുന്ന ഏഴു പേരില്‍ അഞ്ചു പേരും വാഹനത്തിന് പുറത്തേക്ക് തെറിച്ചു വീണു.

തിരുവനന്തപുരത്തുനിന്ന് രാമേശ്വരത്തേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്.പുലര്‍ച്ചെ അഞ്ചരയോടെ റോഡിലെ മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ തിരുമംഗലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം