വെളിയത്തിന്‍റെ നിര്യാണം: പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി

September 18, 2013 കേരളം

തിരുവനന്തപുരം: വെളിയത്തിന്റെ നിര്യാണം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി അനുശോചിച്ചു.  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ മന്ത്രി വി.എസ്.ശിവകുമാര്‍, കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍, സിപിഎം നേതാവ് എം.വിജയകുമാര്‍, പി.കരുണാകരന്‍ എം.പി തുടങ്ങി നിരവധി നേതാക്കള്‍ വെളിയം ഭാര്‍ഗവന് ആദരാഞ്ജലി അര്‍പ്പിച്ചു.ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് വെളിയത്തിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തിന് നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത് മന്ത്രി കെ.ബാബു അനുസ്മരിച്ചു. തന്റെ അഭിപ്രായങ്ങളില്‍ ശക്തമായി ഉറച്ചു നിന്ന നേതാവാണ് വെളിയമെന്നും അദ്ദേഹത്തിന്റെ നിര്യാണം കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് അനുസ്മരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം