ഉദ്യോഗസ്‌ഥരെ ബലിയാടാക്കി പ്രശ്‌നം അവസാനിപ്പിച്ചാല്‍ തിരിച്ചടിക്കും: ഉമ്മന്‍ ചാണ്ടി

December 9, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തൃശൂര്‍:  ഉദ്യോഗസ്‌ഥരെ ബലിയാടാക്കി നിയമന തട്ടിപ്പു വിവാദം അവസാനിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഇടതുമുന്നണി അതിനു കനത്ത വില നല്‍കേണ്ടി വരുമെന്നു പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി. വ്യാജ നിയമനങ്ങളെ സംരക്ഷിക്കുന്ന സന്ദേശം സര്‍ക്കാര്‍ നില്‍കിയതു കൊണ്ടാണ്‌ തട്ടിപ്പു കൂടിയത്‌. നിയമനം ലഭിച്ചവരെ കുറിച്ച്‌ എന്തു കൊണ്ടു പൊലീസ്‌ വേരിഫിക്കേഷന്‍ നടത്തിയില്ലെന്ന്‌ ഉമ്മന്‍ ചാണ്ടി ചോദിച്ചു.
വ്യാജ നിയമനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ അതീവ ഗുരുതരമാണ്‌. ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ലാത്ത സംഭവമാണിത്‌. ഒന്നോ രണ്ടോ ഉദ്യോഗസ്‌ഥര്‍ വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല സംഭവിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം