കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 26 പേര്‍ക്കു പരിക്ക്

September 20, 2013 കേരളം

പന്തളം: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റും ഫാസ്റ് പാസഞ്ചറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 26 പേര്‍ക്കു പരിക്കേറ്റു. ഇന്നു രാവിലെ ഏഴോടെ പന്തളം കുരമ്പാല ഇടയാടി ഗവണ്‍മെന്റ് യുപി സ്കൂളിനു സമീപമാണ് അപകടം. പരിക്കേറ്റവരെ പന്തളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു പോയ ഫാസ്റും വെള്ളറടയിലേക്കു പോയ സൂപ്പര്‍ഫാസ്റുമാണ് കൂട്ടിയിടിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം