വര്‍ധിച്ചുവരുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ ദു:ഖകരം: പ്രധാനമന്ത്രി

September 20, 2013 ദേശീയം

manmohan-singh001ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ ദു:ഖകരമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വര്‍ഗീയ ശക്തികള്‍ക്കെതിരേ പോരാടേണ്ടത് എല്ലാ പൌരന്‍മാരുടെയും കടമയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപകമാകുന്നുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞത്. മുസാഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി ആശങ്ക പങ്കുവെച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം