ചിക്കാഗോയിലെ പാര്‍ക്കിലെ വെടിവെയ്പ്പില്‍ മൂന്ന് വയസ്സുകാരി ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്ക്

September 20, 2013 രാഷ്ട്രാന്തരീയം

ചിക്കാഗോ: ചിക്കാഗോയിലെ പാര്‍ക്കില്‍ അഞ്ജാതന്‍ നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് വയസ്സുകാരി ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്കേറ്റു. തെക്കുപടിഞ്ഞാറന്‍ മേഖലയിലെ കോമല്‍ സ്‌ക്വയര്‍ പാര്‍ക്കിലെ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിലായിരുന്നു വെടിവെയ്പ്. വ്യാഴാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.

സംഭവത്തില്‍ പരുക്കേറ്റ മൂന്ന് വയസ്സികാരി ഉള്‍പ്പെടെ 3 പേരുടെ നില ഗുരുതരമാണെന്ന് ചിക്കാഗോ അധികൃതര്‍ പറഞ്ഞു. വെടിവെപ്പുമായി ബന്ധപ്പെട്ട് ദൃക്‌സാക്ഷികളെ ചോദ്യം ചെയ്‌തെന്നും ആരേയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം