വിവാഹപ്രായം: മുസ്ലിം സംഘടനകള്‍ സുപ്രീംകോടതിയിലേക്ക്

September 21, 2013 കേരളം

കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. വിവാഹത്തിനുള്ള പ്രായപരിധി നീക്കംചെയ്യണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം 10 മുസ്ലിം സംഘടനകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. മുസ്ലിം ലീഗ്, സമസ്ത തുടങ്ങിയ പ്രമുഖ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഇതിനായി ലീഗ് നേതാവ് എം.സി.മായിന്‍ഹാജി, സമസ്ത നേതാവ് കോട്ടുമല ബാപ്പു മുസലിയാര്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം സമിതിയും രൂപീകരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം